കുട്ടനാട് : എസ് എൻ ഡി പി യോഗം പുളിങ്കുന്ന് 5ാം നമ്പർ ശാഖയിൽ സംയുക്ത വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു . കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ് ശാന്തിയുടെ അധൃക്ഷതയിൽ കൂടിയ യോഗം യൂണിയൻ വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ അഡ്.കമ്മിറ്റി അംഗം ടി.എസ്. പ്രദീപ്,ശാഖാ പ്രസിഡന്റ് ഡി.സനൽകുമാർ എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി പി.സജീവ് റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായി ഡി.സനൽകുമാർ (പ്രസിഡന്റ്) ,കെ.പുരുഷോത്തമൻ (വൈസ് പ്രസിഡന്റ്) പി. സജീവ് (സെക്രട്ടറി),അനിൽകുമാർ പി.ടി (യൂണിയൻ കമ്മറ്റി അംഗം), സാനു വി.മോഹനൻ,വിനീത ബാലചന്ദ്രൻ,പി. കുഞ്ഞുമോൻ,പി.ആർ.മോഹനൻ,സന്തോഷ് പി.ബി, കെ.പുരുഷോത്തമൻ, എം.സി.ഇന്ദ്രജിത്ത് (മാനേജിംഗ് കമ്മറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.