s
തൈപ്പറമ്പ് വടക്കേ ബ്ളോക്ക് പാടത്ത് മടവീഴ്ചയിൽ മോട്ടോർ തറ തകർന്ന നിലയിൽ

കുട്ടനാട് : തൈപ്പറമ്പ് വടക്കേ ബ്ളോക്ക് പാടശേഖരത്തിൽ മടവീണു. വിതയ്ക്കായി ഒരുക്കിയിട്ടിരുന്ന അറുനൂറ് ഏക്കർ പാടശേഖരമാണ് കിഴക്കൻ വെളളത്തിന്റെ വരവിൽ മുങ്ങിപ്പോയത്. കൊണ്ടൻകരി,കടമ്പന,കളത്തിമുട്ട് എന്നീ മോട്ടോർ തറകൾ പൂർണ്ണമായും തകർന്നു. അഞ്ചു ലക്ഷത്തിൽപ്പരം രൂപയുടെ നഷ്ടമുണ്ടായെന്ന് പാടശേഖര നെല്ലുത്പാദക സമതി ഭാരവാഹികൾ പറഞ്ഞു.