sahayafund
സി.പി.എം ആറാട്ടുപുഴ തെക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബസഹായ ഫണ്ട് വിതരണംജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്യുന്നു

മുതുകുളം: അപകടങ്ങളിൽ മരണമടഞ്ഞ ബ്രാഞ്ച് സെക്രട്ടറി പി. സുനിൽ, പാർട്ടി മെമ്പർ ബിജിത എന്നിവരുടെ കുടുംബസഹായ ഫണ്ട് സി.പി.എം ആറാട്ടുപുഴ തെക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചടങ്ങിൽ സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ വിതരണം ചെയ്തു. സി.പി.എം കാർത്തികപ്പള്ളി ഏരിയാ കമ്മിറ്റിയംഗം ജി. ബിജുകുമാർ അദ്ധ്യക്ഷനായി. എൽ.സി സെക്രട്ടറി എം ഉത്തമൻ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം എൻ. സജീവൻ, ഏരിയ സെക്രട്ടറി വി.കെ. സഹദേവൻ എന്നിവർ സംസാരി​ച്ചു.