ചെങ്ങന്നൂർ : ശ്രീനാരായണ ഗുരുദേവ ഗുരുക്ഷേത്രങ്ങളിലെയും ഗുരുമന്ദിരങ്ങളിലെയും ശാന്തിക്കാരെ ഉൾപ്പെടുത്തി ചെങ്ങന്നൂർ എസ്.എൻ.ഡി.പി യൂണിയനിൽ വൈദിക സമിതി രൂപീകരണയോഗം നാളെ ഉച്ചയ്ക്ക് രണ്ടിന് സരസകവി മൂലൂർ സ്മാരക ഹാളിൽ നടക്കും. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ശ്രീനാരായണ വൈദിക സമിതി സംസ്ഥാന സെക്രട്ടറി പി.വി.ഷാജി ശാന്തി മുഖ്യപ്രഭാഷണം നടത്തും. ശ്രീനാരായണപ്രസാദ് തന്ത്രി(ശിവഗിരിമഠം) അനുഗ്രഹപ്രഭാഷണം നടത്തും. വൈദിക സമിതി ജോ. സെക്രട്ടറി രജീഷ് ശാന്തി, സംസ്ഥാന കമ്മിറ്റി അംഗം ഷാജി ശാന്തി, യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ അനിൽ അമ്പാടി, കെ.ആർ.മോഹനൻ,എസ്.ദേവരാജൻ, ബി.ജയപ്രകാശ് തൊട്ടാവാടി, മോഹനൻ കൊഴുവല്ലൂർ, സരേഷ് വല്ലന എന്നിവർ സംസാരിക്കും.