ഹരിപ്പാട്: കുമാരപുരം സൗത്ത്, നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിനാഘോഷം നടത്തി. കുമാരപുരം പഞ്ചായത്ത് ഓഫീസ് പടിക്കൽ നടത്തിയ ചടങ്ങിൽ താജുൽ ഉലമ മസ്ജിദ് ഉസ്താദ് ഷാനവാസ് മദനി നബിദിന സന്ദേശം നൽകി. തുടർന്ന് പായസ വിതരണവും നടത്തി. മണ്ഡലം പ്രസിഡന്റുമാരായ കെ സുരേന്ദ്രൻ, കെ സുധീർ എന്നിവർ നേതൃത്വം നൽകി.