ആലപ്പുഴ: കർത്തവ്യ നിർവഹണത്തിനിടയിൽ ജീവൻ ബലിയർപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സ്മൃതി ദിനമായി ആചരിച്ചു. പൊലീസ് സേനാംഗങ്ങളുടെ പേരുവിവരം വായിച്ച് ആദരാഞ്ജലി അർപ്പണവും പ്രത്യേക പൊലീസ് പരേഡും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജില്ലാ സായുധസേന ഗ്രൗണ്ടിൽ നടന്നു. ജില്ലാ പൊലീസ് മേധാവി ജി. ജയ്‌ദേവ് പുഷ്പചക്രം അർപ്പിച്ചു. അഡീഷണൽ എസ്.പി എ.യു. സുനിൽകുമാർ, ഡെപ്യൂട്ടി കമാൻഡന്റ് വി. സുരേഷ്ബാബു, ഡിവൈ.എസ്.പിമാരായ കെ.വി. ബെന്നി, എസ്.ടി. സുരേഷ്‌കുമാർ, ടി.ബി. വിജയൻ, അലക്‌സ് ബേബി എന്നിവരും മറ്റു പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.