ഹരിപ്പാട്: ചെറുതന തേവേരി തണ്ടപ്ര പടശേഖരത്തിലെ മടവീണു കർഷകർക്കുണ്ടായ നാശനഷ്ടത്തിനു സർക്കാർ അടിയന്തര ധന സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദിന് രമേശ്‌ ചെന്നിത്തല കത്ത് നൽകി. യുദ്ധകാലാടിസ്ഥാനത്തിൽ പുറംബണ്ട് നിർമാണം നടത്തണമെന്നും മടവീഴ്ച തടയാൻ താത്കാലികമായി കർഷകർ നിർമിച്ച ബണ്ട് നിർമാണത്തിന് ചെലവായ തുക നൽകണമെന്നും കത്തിൽ പറയുന്നു.