തുറവൂർ:സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് 'ആസാദി കാ അമൃത് മഹോത്സവ്' ന്റെ ഭാഗമായി 'സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾ കേരളത്തിൽ' എന്ന വിഷയത്തെ അധികരിച്ച് പഞ്ചായത്തുകളുടെ ഗ്രാമ, ബ്ലോക്ക്‌, ജില്ലാ തലങ്ങളിൽ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കും. കുത്തിയതോട് പഞ്ചായത്തുതല മത്സരം 25 ന് ഉച്ചയ്ക്ക് 2 ന് പഞ്ചായത്ത്‌ ഹാളിൽ നടക്കും. 18 വയസിന് മേലുള്ളവർക്കും 18 ന് താഴെ പ്രായമുള്ളവർക്കും പ്രത്യേകം മത്സരം ഉണ്ടാകുംകും. പങ്കെടുക്കാൻ താത്പര്യമുള്ളവർ 24 ന് വൈകിട്ട് അഞ്ചിനകം ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.