pipe
വെള്ളമൊഴുകി കലുങ്കിന്റെ ഭാഗത്തെ റോഡ് തകർന്നനിലയിൽ

പൂച്ചാക്കൽ : കോടവേലി കലുങ്കിന് സമീപം ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടിയതിനെത്തുടർന്ന് തൈക്കാട്ടുശേരി പഞ്ചായത്ത് ഏഴാം വാർഡിൽ കുടിവെള്ള വിതരണം നിലച്ചു. ബുധനാഴ്ച രാത്രിയിലാണ് പൈപ്പ് പൊട്ടിയത്. ശക്തമായ മഴ മൂലം അറ്റകുറ്റപണികൾ തുടങ്ങിയിട്ടില്ല. പൊട്ടിയ പൈപ്പിൽ നിന്ന് വെള്ളമൊഴുകി കലുങ്കിന്റെ ഭാഗത്തെ റോഡും തകർന്നു.