ചാരുംമൂട്: പുതുപ്പള്ളികുന്നം ടി.കെ.മാധവവിലാസം 1723ാം നമ്പർ എസ്.എൻ.ഡി.പി. ശാഖയിലെ 16ാമത് ഗുരുദേവപ്രതിഷ്ഠാ വാർഷികവും ശ്രീനാരായണധർമ്മ ജ്ഞാനദാനവും വാകത്താനം വിഷ്ണുശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ 23ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുവാൻ തീരുമാനിച്ചു .രാവിലെ 5 ന് നടതുറക്കൽ, 6.45 ന് അഷ്ടദ്രവ്യ ഗണപതിഹോമവും മഹാശാന്തിഹവനവും, 8ന് രാവിലെ 8ന് ശാഖാ പ്രസിഡന്റ് എസ്. ഗിരീഷ് അമ്മ പതാക ഉയർത്തും. തുടർന്ന് കലശപൂജ, ശ്രീനാരായണധർമ്മ ജ്ഞാനദാനം, മഹാഗുരുപൂജ, സർവൈശ്വര്യപൂജയും നടക്കും. ചാരുംമൂട് യൂണിയൻ ഭാരവാഹികൾ പങ്കെടുക്കും.