ചാരുംമൂട്: പൊലീസ് സ്‌മൃതിദിനത്തിന്റെ ഭാഗമായി വീരമൃത്യു വരിച്ച താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എസിലെ പൂർവ വിദ്യാർത്ഥിയും ബി.എസ്.എഫ് ജവാനുമായിരുന്ന കെ.രാജന്റെ സ്മൃതി ഫലകത്തിൽ പുഷ്പാർച്ചന നടത്തി.
അഞ്ചു വർഷം മുമ്പ് പൊലീസ് സ്മൃതിദിനത്തിലായിരുന്നു അതിർത്തിരക്ഷാ സേനയുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ സ്മൃതിഫലകം സ്ഥാപിച്ചത്. പ്രിൻസിപ്പൽ കെ.എൻ. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ജയലക്ഷ്മി അദ്ധ്യക്ഷയായി. പൂർവ വിദ്യാർത്ഥി സംഘടനാ സെക്രട്ടറി എസ്. ജമാൽ അനുസ്മരണം നടത്തി. അദ്ധ്യാപകരായ ശിവപ്രസാദ്, അഗസ്റ്റിൻ ജോർജ്, റീന, ജയശ്രീ, എൻ.സി.സി കേഡറ്റുകൾ, ധീരവാന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.