ചാരുംമൂട് : ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മാവേലിക്കര മേഖല 37-ാം പ്രതിനിധി സമ്മേളനം ചാരുംമൂട്ടിൽ നടന്നു. കുറ്റി വിളയിൽ റെസിഡൻസിയിൽ നടന്ന പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് ബി ആർ സുദർശനൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അനിൽ ഫോക്കസ് അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന വെൽഫെയർ ചെയർമാൻ ബി രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ അവാർഡ് സാനുഭാസ്കർ, എസ് സജു എന്നിവർ ചേർന്ന് വിതരണം ചെയ്തു. ക്ഷേമനിധി ഐ ഡി കാർഡ് ജില്ലാ പി ആർ ഒ ആർ അരവിന്ദൻ വിതരണം ചെയ്തു. സന്തോഷ് ഫോട്ടോ വേൾഡ്, ഷാജി കൺമണി, കൊച്ചു കുഞ്ഞ് കെ ചാക്കോ, പ്രസാദ് ചിത്രാലയ, സുരേഷ് ചിത്രമാലിക, സിബു നൊസ്റ്റാൾജിയ, ബി സതീപ്, സുകു ക്ലാസിക് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബൈജു സംഘടനാ റിപ്പോർട്ടും മേഖലാ സെക്രട്ടറി അശോക് ദേവസൂര്യ വാർഷിക പ്രവർത്തന റിപ്പോർട്ടും മേഖലാ ട്രഷറർ അജി ആദിത്യ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. മേഖലാ വൈസ് പ്രസിഡന്റ് ഗിരീഷ് സ്വാഗതവും മേഖലാ പി.ആർ. ഒ ആർ ബി ബിജു അനുശോചനവും ഷാൽ വിസ്മയ നന്ദിയും പറഞ്ഞു. തുടർന്ന് മാവേലിക്കര മേഖലയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ഗിരീഷ് ഓറഞ്ച്, വൈസ് പ്രസിഡന്റ് അജി ആദിത്യ, സെക്രട്ടറി അശോക് ദേവസൂര്യ, ജോയിന്റ് സെക്രട്ടറി ബിജു ആർ ബി , ട്രഷറർ. ശശിധരൻ ഗീത്, മേഘല പി ആർ ഒ ശ്രീറാം എന്നിവരാണ് ഭാരവാഹികൾ.