ചാരുംമൂട് : ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി 'സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾ' എന്ന വിഷയത്തിൽ 25 ന് താമരക്കുളം ഗ്രാമ പഞ്ചായത്ത് ഹാളിൽ ക്വിസ് മത്സരം നടത്തും. 18 വയസിന് താഴെയുള്ളവർക്കും 18 ന് മുകളിലുള്ളവർക്കും പ്രത്യേകമാണ് മത്സരം. പങ്കെടുക്കുവാൻ താത്പര്യമുളളവർ 24 നകം ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ : 9446525326.