അമ്പലപ്പുഴ: കൃഷിനാശമുണ്ടായ തകഴി കൃഷിഭവന് കീഴിലെ വാരിക്കാട്ടുകരി, കരിയാർ മുടിയിലക്കരി, വണ്ടകപ്പുറം, ചെട്ടുതറക്കരി, മുന്നൂറാം പാടശേഖരം തുടങ്ങിയ പാടശേഖരങ്ങൾ മന്ത്രി പി.പ്രസാദ് സന്ദർശിച്ചു. നെല്ല് സംഭരണം വേഗത്തിലാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് മന്ത്രി നിർദ്ദേശം നൽകി. തകഴിയിൽ മോഡേൺ റൈസ് മില്ല് തുടങ്ങുന്നതിന് കൃഷിക്കാർ നൽകിയ നിവേദനം സ്വീകരിച്ച മന്ത്രി, ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മന്ത്രിമാരും ആയി ചർച്ച നടത്തിയ ശേഷം റൈസ് മില്ല് സന്ദർശിക്കുമെന്ന് ഉറപ്പു നൽകി. തോമസ് കെ.തോമസ് എം.എൽ.എ ,ടി.ജെ.ആഞ്ചലോസ്, എസ്.അജയകുമാർ, പി.അഞ്ജു, അംബിക ഷിബു, മദൻലാൽ, കെ.ഗോപിനാഥൻ, അഡ്വ.പി.സുപ്രമോദം, സാബു, ശശാങ്കൻ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.