മാവേലിക്കര: കുരട്ടിശേരി കണ്ണങ്കാവിൽ ശ്രീമുത്താരമ്മൻ ദേവീക്ഷേത്രം ദേവസ്വം അനുമോദനവും പുരസ്‌കാരവിതരണവും നടത്തി. വിശ്വകർമ്മ സർവീസ് സൊസൈറ്റി 36ാം നമ്പർ ശാഖയിൽ എം.ജി യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എസ്.സി ബോട്ടണി ഫുഡ് മൈക്രോബയോളജി മൂന്നും നാലും റാങ്കുകൾ കരസ്ഥമാക്കിയ അഞ്ജലി ആർ, അഞ്ജന ആർ എന്നിവർക്കും പ്ലസ്ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെയുമാണ് അനുമോദനം നൽകിയത്. ഭരണസമിതി പ്രസിഡന്റ് റ്റി.എസ്. കുമാർ ചടങ്ങിൽ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗങ്ങലായ ശാലിനി രഘുനാഥ്, ശാന്തിനി, ഡി.ബി പമ്പാ കോളേജ് മുൻ പ്രൊഫ.എ.രാമനാഥൻ, നായർ സമാജം ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പാൾ മനോജ് വി എന്നിവർ പുരസ്‌കാര വിതരണം നടത്തി. യോഗത്തിൽ ക്ഷേത്രം മേൽശാന്തി അമരാവതി ഇല്ലത്ത് ജയന്തൻ നമ്പൂതിരി, ക്ഷേത്രം ദേവസ്വം ഭരണസമിതി സെക്രട്ടറി ടി​.എസ്.ശിവപ്രസാദ്, കമ്മി​റ്റി അംഗങ്ങളായ റ്റി.ജി. ഗിരീഷ് കുമാർ, സി.ജി അരുൺലാൽ വി.എസ്.എസ് 36ാം നമ്പർ ശാഖാ പ്രസിഡന്റ് ടി​. സി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.