2
വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസി​ൽ വെള്ളം കയറിയ നിലയിൽ

കുട്ടനാട്: തൊട്ടടുത്തുള്ള പാടശേഖരത്തി​ൽ വെള്ളം കയറിയതിനെത്തുട‌ർന്ന് വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസും വെള്ളത്തിൽ മുങ്ങി. അത്യാവശ്യഫയലുകൾ കൈകാര്യം ചെയ്യുന്നതിനായി എത്തുന്ന ജീവനക്കാർ മുട്ടറ്റം വെള്ളത്തിൽ നിന്നാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ പ്രളയത്തിന് ശേഷം ഓഫീസ് വെള്ളം കയറാത്ത നിലയിൽ പുതുക്കി പണിയുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ മേലധികാരികൾക്ക് സമർപ്പിച്ചിരുന്നെങ്കിലും ഇതുവരെ നടപടികൾ ഒന്നുമായിട്ടില്ല

വെള്ളം കയറിയതിനെത്തുടർന്ന് പുളിങ്കുന്ന് സബ് രജിസ്ട്രാർ ഓഫീസി​ന്റെ പ്രവർത്തനവും തടസപ്പെട്ടു. ഇവിടെ ആധാരം രജിസ്റ്റർ ചെയ്യാനുള്ളവർ എനിവെയർ രജിസ്ട്രേഷൻ സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ രജിസ്ട്രാർ(ജനറൽ) അറിയിച്ചു.