ചാരുംമൂട് : കേരള സംസ്ഥാന ലഹരി വർജന മിഷൻ വിമുക്തിയുടെ ആഭിമുഖ്യത്തിൽ നൂറനാട് എക്സൈസ് റേഞ്ച് ഓഫീസും വിവിധ റസിഡൻസ് അസോസിയേഷനും സംയുക്തമായി ഗാന്ധി ജയന്തി ആഘോഷങ്ങൾ നടത്തി. നൂറനാട് മുതുകാട്ടുകര കാവേരി പത്താംകുറ്റി, പാലൂത്തറ ഒരുമ , നൂറനാട് ഹരിത എന്നീ റസിഡന്റ്സ് അസോസിയേഷനുകളും റേഞ്ച് ഓഫീസും ചേർന്നാണ് ഒക്ടോബർ 2 മുതൽ 30 വരെയുള്ള ആഘോഷപരിപാടികൾ

ലഹരി വിരുദ്ധ സൈക്കിൾ റാലികൾ, സെമിനാറുകൾ എന്നിവ കൊവിസ് മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തിവരുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബി.വിനോദ്, സ്വപ്ന സുരേഷ്, കെ.ആർ. അനിൽകുമാർ എന്നിവർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. റേഞ്ച് ഇൻസ്പെക്ടർ ഇ.ആർ.ഗിരീഷ് കുമാർ, കോ-ഓർഡിനേറ്ററും പ്രിവന്റീവ് ഓഫീസർ ഗ്രേഡുമായ പി.സജികുമാർ എന്നിവർ നേതൃത്വം നൽകി.