അമ്പലപ്പുഴ: പുന്നപ്ര റെയിൽവേ സ്റ്റേഷനു സമീപം വെച്ച് പൊന്നാനി സ്വദേശി അനീഷി​ന്റെ മൊബൈൽ ഫോണും, 1000 രൂപയും 3 യുവാക്കൾ ചേർന്ന് പിടിച്ചുപറിച്ചതായി പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പുന്നപ്ര പൊലീസ് കേസെടുത്തു. പ്രദേശവാസികളായ 3 യുവാക്കൾ കസ്റ്ററഡിയിലായതായാണ് സൂചന.