ചാരുംമൂട്: രണ്ടാഴ്ചയ്ക്കുള്ളിൽ തൊഴിലുറപ്പ് തൊഴിലാളികളടക്കം പത്തോളം പേർക്ക് നായയുടെ കടിയേറ്റതിനെത്തുടർന്ന് താമരക്കുളം പച്ചക്കാട് മേഖലയിലെ നാട്ടുകാർ ഭീതിയിൽ. താമരക്കുളം പച്ചക്കാട് കിഴക്കേമുറി തെക്കേവിള ജംഗ്ഷനിലെ പുരയിടത്തിലാണ് നായ തമ്പടിച്ചിരിക്കുന്നതെന്നും നടന്നു പോകുന്നവരുടെ പിന്നാലെ എത്തി കടിക്കുന്നുവെന്നും നാട്ടുകാർ പറയുന്നു. ഇതുവഴി പോകുന്ന സ്ത്രീകളടക്കമുള്ളവർ വടികളും കയ്യിൽ കരുതിയാണ് പോകാറുള്ളതത്രെ. ഇന്നലെ വൈകിട്ട് സ്ഥലവാസിയായ കിഴക്കേ മുറിയിൽ അനിരുദ്ധനെ (60) ആക്രമിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.വിവരം പഞ്ചായത്ത് അധികൃതരെയടക്കം അറിയിച്ചിട്ടും പരിഹാര നടപടിയില്ലെന്ന് നാട്ടുകാർ പറയുന്നു.