മാവേലിക്കര: ലോക് സഭാ മണ്ഡലത്തിലെ റോഡുകൾക്ക് പ്രധാൻമന്ത്രി ഗ്രാം സഡക് യോജന പദ്ധതിയിൽ നിന്നും 18.5 കോടി രൂപ അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. ലോക് സഭാ മണ്ഡലത്തിലെ ചമ്പക്കുളം, ഭരണിക്കാവ്, മാവേലിക്കര ബ്ലോക്കുകളിലായുള്ള 7 റോഡുകളുടെ നിർമ്മാണത്തിനാണ് തുക അനുവദിച്ചത്.

നടപടിക്രമങ്ങൾ വേഗത്തിലാക്കി റോഡ് പണി എത്രയും വേഗം പൂർത്തീകരിക്കുന്നതിനാവശ്യമായ അടിയന്തിര നടപടി സ്വീകരിക്കാൻ കൊടിക്കുന്നിൽ സുരേഷ് എം.പി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർക്ക് നിർദ്ദേശം നൽകി.

തുകവി​ഹി​തം ഇങ്ങനെ

ചമ്പക്കുളം ബ്ലോക്കിലെ നെടുമുടി പഞ്ചായത്തിൽ പാലത്തിക്കാട് ക്ഷേത്രംജ്യോതി ജംഗ്ഷൻകവലയ്ക്കൽ റോഡ്: 3.0122 കോടി, ഭരണിക്കാവ് ബ്ലോക്കിലെ ചുനക്കര പഞ്ചായത്തിൽ കിടങ്ങിൽമുക്ക് വെട്ടിക്കോട് റോഡ്: 2.9732 കോടി

താമരക്കുളം പഞ്ചായത്തിൽ വേടർപ്ലാവ് സ്‌കൂൾ ജംഗ്ഷൻപണയിൽ മർത്തോമാ പള്ളി റോഡ്: 4.659 കോടി

നൂറനാട് പഞ്ചായത്തിൽ പുതുപ്പള്ളിക്കുന്നംപാലത്തടം റോഡ്: 3.203 കോടി

വള്ളികുന്നം പഞ്ചായത്തിൽ കാഞ്ഞിരത്തിൽമൂട് വെട്ടുകുളഞ്ഞി റോഡ്: 5.161 കോടി

മാവേലിക്കര ബ്ലോക്കിലെ മാന്നാർ പഞ്ചായത്തിൽ കലിക്കനത്തൂർ പുതുക്കുളങ്ങര റോഡ്: 5.210 കോടി

മാവേലിക്കര ബ്ലോക്കിലെ തെക്കേക്കര പഞ്ചായത്തിൽ കൈപ്പള്ളി ജംഗ്ഷൻ കുരിശ്ശുംമൂട് ജംഗ്ഷൻ റോഡ്: 3.410 കോടി