ചേർത്തല: പുന്നപ്ര–വയലാർ രക്തസാക്ഷിത്വത്തിന്റെ 75–ാം വാർഷിക വാരാചരണത്തിന് വയലാറിൽ ചെങ്കൊടി ഉയർന്നു. വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസറാണ് പതാക ഉയർത്തിയത്.
വ്യാഴാഴ്ച രാവിലെ മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം സി.ബി. ചന്ദ്രബാബു സി.പി.ഐ സംസ്ഥാന കൗൺസിലംഗം എം.കെ ഉത്തമന് കൈമാറിയ പതാകയാണ് വയലാറിൽ ഉയർത്തിയത്.
പതാക ഉയർത്തൽ സമ്മേളനത്തിൽ മന്ത്റിമാരായ പി.രാജീവ്, പി.പ്രസാദ്,സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ എന്നിവർ സംസാരിച്ചു. വാരാചരണ കമ്മിറ്റി പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ് അദ്ധ്യക്ഷനായി. സെക്രട്ടറി പി.കെ.സാബു സ്വാഗതംപറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം സി.ബി.ചന്ദ്രബാബു, എ.എം.ആരിഫ് എം.പി, എം.കെ.ഉത്തമൻ, കെ.പ്രസാദ്, മനു സി. പുളിക്കൽ, പി.എം.അജിത്ത്കുമാർ, കെ.രാജപ്പൻ നായർ, എം.സി.സിദ്ധാർഥൻ,എൻ.ആർ.ബാബുരാജ്, കെ.കെ.പ്രഭാകരൻ, ദലീമ ജോജോ എം.എൽ.എ, എൻ.പി ഷിബു എന്നിവർ പങ്കെടുത്തു.