ചേർത്തല : കേന്ദ്രസർക്കാർ നയത്തിന്റെ ബദൽ ഭരണത്തിന് കേരളത്തിൽ എൽ.ഡി.എഫ് സർക്കാരിന് ഊർജ്ജമാകുന്നത് പുന്നപ്ര–വയലാർ രക്തസാക്ഷികളുടെ സ്മരണയാണെന്ന് മന്ത്റി പി.പ്രസാദ് പറഞ്ഞു. വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പതാക ഉയർത്തൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസർക്കാർ കർഷകർക്കും തൊഴിലാളികൾക്കും ദ്റോഹമാകുമ്പോൾ എൽ.ഡി.എഫ് സർക്കാർ ജനങ്ങൾക്ക് ആശ്വാസമാകുകയാണ്. ഉദാരവത്ക്കരണവും കോർപ്പറേറ്റ് അനുകൂല നിലപാടുകളും ഇതര സംസ്ഥാനങ്ങളിലേക്ക് ഇടിച്ചുകയറുമ്പോൾ കേരളത്തിൽ അതുണ്ടാകാത്തത് ഇടതുപക്ഷ ഉരുക്കുകോട്ട കാരണമാണെന്നും മന്ത്രി പറഞ്ഞു.