ഹരിപ്പാട്: ദുരിതാശ്വാസ ക്യാമ്പുകളിലെ രാഷ്ട്രീയ സംഘട്ടനങ്ങൾ അപലപനീയമെന്ന് രമേശ്‌ ചെന്നിത്തല ആരോപി​ച്ചു. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്നവരുടെ മനോവീര്യം തകർക്കുന്ന രീതിയിലുള്ള രാഷ്ട്രീയ ഇടപെടലുകൾ ഒഴിവാക്കണം. രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദിത്തം ജനങ്ങളെ സഹായിക്കുക എന്നതാണെന്നും ദുരിതാശ്വാസ ക്യാമ്പുകളിൽ പോലും രാഷ്ട്രീയം കലർത്തുന്നത് ഭൂഷണമല്ലെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു. പള്ളിപ്പാട്ടെ ക്യാമ്പുകളിൽ സംഘർഷം ഉണ്ടാക്കിയവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.