മാവേലിക്കര: സരിൻ മോഹൻ എന്ന ഹോട്ടലുടമയ്ക്ക് ജീവനൊടുക്കേണ്ടി വന്ന സംഭവത്തിൽ ഉത്തരവാദി സർക്കാരാണെന്ന് വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അനി വർഗീസ് ആരോപിച്ചു. കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി ഹോട്ടലുകളിൽ ഇരുന്നു കഴിക്കാനുളള വിലക്ക് ഏർപ്പെടുത്തിയതും പലിശക്കാരെ നിയന്ത്രിക്കുന്നതിൽ സർക്കാർ കാട്ടിയ അലംഭാവവും കാരണമാണ് സരിൻ ആത്മഹത്യ ചെയ്തതത്. സരിന്റെ ഭാര്യ രാധുവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഉത്തരവാദികളായ പലിശക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. കോവിഡ് കാലത്ത് അടച്ചിട്ട വ്യാപാര സ്ഥാപനങ്ങൾക്ക് നഷ്ടപരിഹാരം നൽകുവാൻ ഇനിയെങ്കിലും സർക്കാർ തയ്യാറാകണമെന്നും അനി വർഗീസ് ആവശ്യപ്പെട്ടു.