ചേർത്തല : ചേർത്തല നിയോജക മണ്ഡലത്തിൽ പ്ലസ്ടു, എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർത്ഥികൾക്ക്  മന്ത്രി​ പി. പ്രസാദ് മെരി​​റ്റ് അവാർഡ് നൽകും.
മാർക്ക് ലിസ്​റ്റ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ പഞ്ചായത്ത് മെമ്പർ,മുനി​സിപ്പൽ കൗൺസിലർ എന്നിവരുടെ പക്കലോ ചേർത്തല മുനിസിപ്പൽ ഗാന്ധി ബസാർ ഷോപ്പിംഗ് കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന എം.എൽ.എയുടെ ക്യാമ്പ് ഓഫീസിലോ ഏൽപ്പിക്കണം. ഫോൺ: 9249677845, 8606548537.