ആലപ്പുഴ : സനാതന ധർമ്മ വിദ്യാശാല മുൻ പ്രസിഡന്റ് ജെ.കൃഷ്ണന്റെ മൂന്നാമത് ചരമവാർഷി​കദിനത്തിൽ നടന്ന അനുസ്മരണ യോഗത്തി​ൽ എസ്.ഡി.വി മന്നേജിംഗ് കമ്മറ്റി പ്രസിഡന്റ് ആർ.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എസ്.ഡി.വി കോളേജ് മാനേജർ പി.കൃഷ്ണകുമാർ, ഭാഗവത സമിതി സംസ്ഥാന അദ്ധ്യക്ഷൻ നാരായണസ്വാമി, എസ്.ഡി കോളേജ് പ്രിൻസിപ്പൽ ഡോ.പി.ആർ. ഉണ്ണി​ക്കൃഷ്ണപിള്ള, ചിന്മയാ മിഷൻ പ്രസിഡന്റ് പ്രൊഫ.രാമരാജവർമ്മ, ബ്രാഹ്‌മണ സമൂഹം പ്രസിഡന്റ് പി.വെങ്കിട്ടരാമ അയ്യർ, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ് ആലപ്പുഴ ചാപ്ടർ ചെയർമാൻ രജനീഷ് മൂർത്തി, എസ്.ഡി.വി. സ്ക്കൂൾ മാനേജർ എസ്.രാമാനന്ദ്, ഡോ.കെ.കെ.ഹരിദാസ് ഫൗണ്ടേഷൻ സെക്രട്ടറി അഡ്വ. കരുമാടി ശശി, ജില്ലാ അഗ്രിഹോർട്ടിക്കൾചറൽ സൊസൈറ്റി സെക്രട്ടറി രവി പാലത്തുങ്കൽ, സൗഹൃദ സെക്രട്ടറി പി. ജ്യോതിസ്, യോഗക്ഷേമ സഭാ ജില്ലാ സെക്രട്ടറി ഡോ. ഇ. കൃഷ്ണൻ നമ്പൂതിരി, കേരള ബ്രാഹ്‌മണ സഭ ജില്ലാ പ്രസിഡന്റ് വി. വെങ്കിട്ടനാരായണൻ, മുല്ലയ്ക്കൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ജി. വിനോദ് കുമാർ, എസ്.ഡി. കോളേജ് പ്ളാറ്റിനം ജൂബിലി കോ-ഓർഡിനേറ്റർ ഡോ. ജി. നാഗേന്ദ്ര പ്രഭു, ടാക്സ് പ്രാക്ടീഷണേഴ്സ് ആൻഡ് കൺസൾട്ടന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.എൻ പുരം ശിവകുമാർ തുടങ്ങി​യവർ സംസാരിച്ചു. ജെ. കൃഷ്ണൻ ആൻഡ് കമ്പനി പാർട്ട്ണർ ബിജു ആന്റണി നന്ദി പറഞ്ഞു.