ഹരിപ്പാട്: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണം വിളമ്പുന്നതി​നെച്ചൊല്ലി​ ആർ.എസ്.എസ്,ഡി.വൈ.എഫ്.ഐ പ്രവർത്തകർ തമ്മി​ലുണ്ടായ സംഘട്ടനത്തി​ൽ 10 പേർക്കെതിരെ കേസെടുത്തു. സംഭവത്തിൽ രണ്ട് ആർ. എസ്. എസ് പ്രവർത്തകർക്കും ഒരു ഡി. വൈ. എഫ്. ഐ പ്രവർത്തകനും പരിക്കേറ്റിരുന്നു.

ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ആക്രമിച്ച കേസിൽ ഗിരീഷ്,സനൽ,പ്രേംജിത്ത്,രഞ്ജിത്ത് കുമാർ,അമ്പാടി, രഞ്ജിത്ത്, ബിജു എന്നിവരുടെ പേരിലും ആർ.എസ്.എസ് പ്രവർത്തകരെ ആക്രമിച്ച കേസിൽ സുൽഫിത്, ശംഭു, അക്ഷയ് എന്നിവരുടെ പേരിലുമാണ് കൊലപാതക ശ്രമത്തിന് ഹരിപ്പാട് പൊലീസ് കേസെടുത്തത്.

പള്ളിപ്പാട് നടുവട്ടം സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട് ആർ.എസ്.എസ്, ഡി. വൈ.എഫ്.ഐ പ്രവർത്തകർ തമ്മിലുണ്ടായ തർക്കം പിന്നീട് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ആക്രമണത്തിൽ ആർഎസ്എസ് പ്രവർത്തകരായ എം. ഗിരീഷ്, രഞ്ജിത്ത് എന്നിവർക്കാണ് വെട്ടേറ്റത്. ഡി. വൈ. എഫ്. ഐ പള്ളിപ്പാട് മേഖല വൈസ് പ്രസിഡന്റ്‌ സുൽഫിത്തിന് തലയ്ക്ക് പരിക്കേറ്റു.