ആലപ്പുഴ : വെള്ളപ്പൊക്കവും മടവീഴ്ചയും മൂലം കൃഷി നശിച്ചുപോയ കർഷകർക്ക് അടിയന്തരമായി നഷ്ടപരിഹാരം നല്കണമെന്ന് ദില്ലി ചലോ കർഷകസമര ഐക്യദാർഢ്യ സമിതി യോഗം ആവശ്യപ്പെട്ടു. ഐക്യദാർഢ്യ സമിതി ചെയർമാൻ പി.ആർ.സതീശൻ യോഗം ഉദ്ഘാടനം ചെയ്തു. കൺവീനറും മൂലപ്പള്ളി പാടശേഖരം കർഷകനുമായ സി.റ്റി.തോമസ് കാച്ചാംകോടം അദ്ധ്യക്ഷത വഹിച്ചു. ടി.മുരളി, ജോസി കുര്യൻ, പയസ് ഇടയാടി, പി.എ.തോമസ് പി.കെ.ശശി, ജോണിച്ചൻ മണലിൽ, കെ.പി.കുഞ്ഞുമോൻ, രമേശൻ പാണ്ടിശ്ശേരി, റ്റി.ജി.ജയകുമാർ എന്നിവർ സംസാരിച്ചു.