photo
ദുരന്തം അനുഭവിക്കുന്നവർക്ക് നൽകാനായി ചിത്തിര ഫാഷൻസ് ഉടമ സതീഷ്‌കുമാർ വസ്ത്രങ്ങൾ ഗ്രീൻ ആർമി പ്രവർത്തകർക്ക് കൈമാറുന്നു

ചേർത്തല: കൊവിഡ്,പ്രളയം എന്നിവ മൂലം ദുരന്തം അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി 11-ാം മൈൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗ്രീൻ ആർമി സംഘടന. ക്യാമ്പുകളിലേക്ക് വിതരണം ചെയ്യുന്നതിനുള്ള വസ്ത്രങ്ങൾ സംഘടന പ്രവർത്തകർ ശേഖരിച്ചു. സുഭാഷ് കവലയ്ക്ക് സമീപമുള്ള ചിത്തിര ഫാഷൻസ് ഉടമ റിട്ട. എസ്.ഐ സതീഷ്‌കുമാർ വസ്ത്രങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ റോയ് ചെറിയാൻ, ബെന്നി, ജിതിൻ എന്നിവർ ചേർന്ന് ഏ​റ്റുവാങ്ങി. 11 ാം മൈൽ മുട്ടത്തിപ്പറമ്പ് റോഡിൽ പൂച്ചെടികൾ നട്ടുപിടിപ്പിച്ച് ഗ്രീൻ ആർമി മുൻപും വാർത്തകളിൽ ഇടം നേടിയിരുന്നു.ദേശീയപാതയിൽ 11-ാം മൈൽ ജംഗ്ഷന് സമീപം കാത്തുനിൽപ്പ് പുരയും സ്ഥാപിച്ചിരുന്നു.