jose

ആലപ്പുഴ: കേരളാ കോൺഗ്രസ് (എം) സംഘടനാ ശൈലിയിൽ വരുത്തുന്ന മാറ്റത്തിന് മുന്നോടിയായി വിവിധ നിയോജക മണ്ഡലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 170 പ്രതിനിധികൾക്കായി ഡിസ്ട്രിക്ട് കോൺക്ലേവ് സംഘടിപ്പിക്കുന്നു. 29ന് രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ കളർകോട് അഞ്ജലി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ പാർട്ടി ചെയർമാൻ ജോസ്.കെ. മാണി, തോമസ് ചാഴികാടൻ എം.പി, മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ പങ്കെടുക്കും. സ്വാഗത സംഘം ഓഫീസ് ആലപ്പുഴയിൽ ജില്ലാ പ്രസിഡന്റ് വി.സി. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ഉന്നതാധികാര സമിതി അംഗം വി.ടി. ജോസഫ്, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജെന്നിംഗ്‌സ് ജേക്കബ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ തോമസ് കളരിക്കൽ, അഡ്വ. പ്രദീപ് കൂട്ടാല, എം.എസ്. നൗഷാദ് അലി, ഷീൻ സോളമൻ, നിയോജക മണ്ഡലം പ്രസിഡന്റുമാരായ എസ്. വാസുദേവൻ നായർ, നസീർ സലാം, ബിന്ദു തോമസ്, ടി. കുര്യൻ എന്നിവർ സംസാരിച്ചു.