അമ്പലപ്പുഴ: മണ്ഡലത്തിൽ "ജനസഭ" പരാതി പരിഹാര പരിപാടിക്ക് തുടക്കമായി. മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങൾ, പൊതുസ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ജനങ്ങളുടെ പ്രശ്നങ്ങൾ എം.എൽ.എ നേരിട്ട് കേട്ട് പരിഹാരം കാണുന്നതിന്റെ ഭാഗമായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നാണ് ജനസഭയ്ക്ക് എച്ച്. സലാം എം.എൽ.എ തുടക്കം കുറിച്ചത്.
101 പരാതികളും വികസന നിർദ്ദേശങ്ങളും ചടങ്ങിൽ ലഭിച്ചു. പരാതി പരിഹാരത്തിന് അടിയന്തര ഇടപെടൽ നടത്തുമെന്ന് എം.എൽ.എ ഉറപ്പ് നൽകി. നഗരസഭാ ചെയർപേഴ്സൺ സൗമ്യാ രാജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ്, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ്, ആശുപത്രി സൂപ്രണ്ട് ഡോ. സജീവ് ജോർജ് പുളിക്കൽ, ജില്ലാ പഞ്ചായത്തംഗം പി. അഞ്ജു, പഞ്ചായത്ത് വൈസ് പ്രസിഡനന്റ് പി.എം. ദീപ, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. പ്രദീപ്തി സജിത്ത്, പഞ്ചായത്തംഗങ്ങളായ സുനിത പ്രദീപ്, പ്രജിത്ത് കരിക്കൽ, ലേഖമോൾ സനിൽ, സി.പി.എം ഏരിയാ സെക്രട്ടറി എ. ഓമനക്കുട്ടൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി ഇ.കെ. ജയൻ, സി. ഷാംജി, പി.ജി. സൈറസ്, ബി. അൻസാരി, ആർ. റജിമോൻ, ജമാൽ പള്ളാത്തുരുത്തി എന്നിവർ പങ്കെടുത്തു. മണ്ഡലത്തിലെ 27 വാർഡുകൾ ഉൾപ്പെടുന്ന നഗരസഭയിലും അഞ്ച് പഞ്ചായത്തുകളിലും രണ്ട് മാസത്തിലൊരിക്കൽ ജനസഭ സംഘടിപ്പിച്ച് എം.എൽ.എ നേരിട്ട് പരാതികളും വികസന നിർദ്ദേശങ്ങളും സ്വീകരിക്കും.