അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിവിധ വാർഡുകളിൽ ചികിത്സയിൽ കഴിയുന്ന ആരോരുമില്ലാത്ത രോഗികൾക്ക് സാമൂഹിക പ്രവർത്തകൻ നിസാർ വെള്ളാപ്പള്ളി നൽകുന്ന പ്രഭാത ഭക്ഷണ വിതരണം ഒരു വർഷം പൂർത്തിയാകുന്നു. ആശുപത്രി കാന്റീനിൽ നിന്നാണ് ഭക്ഷണവിതരണം നടന്നിരുന്നത്. കാന്റീൻ പ്രവർത്തനം നിലച്ചതോടെ ഏതാനും സംഘടനകൾ പ്രഭാത ഭക്ഷണ വിതരണച്ചുമതല ഏറ്റെടുത്തു. കൊവിഡിനിടെ ഇടയ്ക്ക് ഭക്ഷണ വിതരണം നിലച്ചെങ്കിലും വീട്ടിൽ തയ്യാറാക്കിയ ഭക്ഷണം ഇന്നും മുടക്കം കൂടാതെ എത്തിക്കുന്നുണ്ട്. കൊവിഡ് രോഗികൾക്കും ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികൾക്കും ദ്രവ രൂപത്തിലുള്ള ഭക്ഷണവും നൽകുന്നുണ്ട്.