അമ്പലപ്പുഴ: കച്ചേരിമുക്കിന്റെ നവീകരണത്തിന് പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ വിഭാഗം എസ്റ്റിമേറ്റ് തയ്യാറാക്കി. പഞ്ചായത്ത് പ്രസിഡന്റ് കെ. കവിത, വ്യാപാരികൾ, ഓട്ടോ-ടാക്സി ഡ്രൈവർമാർ എന്നിവർ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി എച്ച്. സലാം എം.എൽ.എയ്ക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2.90 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയത്. അനുമതിക്കായി ചീഫ് എൻജിനിയർക്ക് കൈമാറിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.