അമ്പലപ്പുഴ : അമ്പലപ്പുഴ കച്ചേരിമുക്കിന് സമീപമുള്ള മുത്തൂറ്റ് ഫിൻ കോർപിൽ ഉണ്ടായ അഗ്നിബാധയിൽ ഓഫീസ് ഉപകരണങ്ങൾ കത്തിനശിച്ചു. ഇന്നലെ പുലർച്ചെ രണ്ടോടെയാണ് സംഭവം.വിവരം അറിഞ്ഞ് ആലപ്പുഴ, തകഴി യൂണിറ്റുകളിൽ നിന്ന് എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ ചേർന്ന് തീ അണച്ചു. ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. ഒരു ലക്ഷത്തി അമ്പതിനായിരം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.