മാവേലിക്കര: സി.എസ്.ബി അഖിലേന്ത്യാ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടന്ന സംസ്ഥാന തല ബാങ്ക് പണിമുടക്കിന്റെ ഭാഗമായി മാവേലിക്കര തട്ടാരമ്പലം സി.എസ്.ബി ബാങ്ക് ശാഖയ്ക്ക് മുന്നിൽ നടന്ന സമരം ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഒഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി സി. ജയരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമീണ്‍ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന നേതാവ് പി.കെ. സുരേഷ് കുമാർ അദ്ധ്യക്ഷനായി. ബെഫി ജില്ലാ പ്രസിഡന്റ് വി.കെ. രമേശൻ മുഖ്യപ്രഭാഷണം നടത്തി. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി എ. അനിരുദ്ധൻ സമര സന്ദേശം നൽകി. സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് ഡി.ദേവരാജൻ, കാർഷിക വികസന ബാങ്ക് എംപ്ലോയീസ് യൂണിയൻ വൈസ് പ്രസിഡന്റ് ഡി. തുളസീദാസ്, ഗീവർഗീസ് തോമസ്, ഗോപൻ ആഞ്ഞലിപ്ര, സുരേഷ്‌കുമാർ, സുനിൽ വർഗീസ് എന്നിവർ സംസാരിച്ചു.