photo

ചേർത്തല: തെക്ക് ഗ്രാമപഞ്ചായത്തിൽ കാർഷിക മേഖലയിലെ തൊഴിലുറപ്പ് ജോലികൾ ബ്ലോക്ക് പഞ്ചായത്ത് നിറുത്തിവയ്പ്പിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ്, ബി.ജെ.പി അംഗങ്ങളും സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാനായ സ്വതന്ത്റ അംഗവും ഉൾപ്പെടെ ബ്ലോക്ക്പഞ്ചായത്തിൽ ബി.ഡി.ഒ യെ ഉപരോധിച്ചു.

ഉത്പാദനമേഖലയിൽ പ്രവർത്തനം നിറുത്തുന്നത് 4000 ഓളം തൊഴിലാളികൾക്ക് തിരിച്ചടിയാകുമെന്നും കാർഷിക മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അംഗങ്ങൾ ആരോപിച്ചു.

തൊഴിലാളികൾക്കുനേരെ മനുഷ്യത്വരഹിത നിലപാടാണ് ബി.ഡി.ഒ സ്വീകരിച്ചതെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പതിനൊന്ന് അംഗങ്ങളെയും പൊലീസ് അറസ്​റ്റ് ചെയ്ത് നീക്കി.ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ടോമി ഏലേശേരി, യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് ബാബു പള്ളേക്കാട്ട്, അംഗങ്ങളായ ശങ്കരൻകുട്ടി, സുജിത്ത് കോനാട്ട്, റോയ്‌മോൻ, വിൻസന്റ് തറയിൽ, മേരിഗ്രേസ് സെബാസ്റ്റ്യൻ, ജയറാണി, അൽഫോൺസ, ഡൈനി, ആര്യ.എസ്.കുമാർ എന്നിവർ പങ്കെടുത്തു.