photo

ചേർത്തല: സി.എസ്.ബി സമരത്തിന് അനുഭാവം പ്രകടിപ്പിച്ച്
യു.എഫ്.ബി.യുവിന്റെ നേതൃത്വത്തിൽ പണിമുടക്കിയ ജീവനക്കാർ ചേർത്തലയിൽ റാലിയും സമ്മേളനവും നടത്തി. സമരസഹായ സമിതിയുടെ നേതൃത്വത്തിൽ ഇതര തൊഴിലാളികളെയും ബഹുജനങ്ങളും പങ്കെടുപ്പിച്ച് നടത്തിയ സമ്മേളനം അഡ്വ. എ.എം. ആരീഫ് എം.പി ഉദ്ഘാടനം ചെയ്തു. സമരസഹായ സമിതി ചെയർമാൻ യു. മോഹനൻ അദ്ധ്യക്ഷനയി. അഡ്വ. കെ. പ്രസാദ്, പി. പ്രകാശൻ, സി.കെ. ഷാജി മോഹൻ, വി.എസ്. അനിൽകുമാർ, വി.ബി. പത്മകുമാർ, പി.എം. പ്രമോദ്, പി.എസ്. സന്തോഷ് കുമാർ, കെ.ഇ. കുഞ്ഞു മുഹമ്മദ്, കെ.വി സന്തോഷ് എന്നിവർ സംസാരിച്ചു. സമര സഹായ സമിതി കൺവീനർ പി. ഷാജി മോഹനൻ സ്വാഗതവും ടി. രഘുവരൻ നന്ദിയും പറഞ്ഞു.