തുറവൂർ:സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിനോടനുബന്ധിച്ചു 'ആസാദി കാ അമൃത് മഹോത്സവ്' ന്റെ ഭാഗമായി 'സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾ കേരളത്തിൽ' എന്ന വിഷയത്തെ ആസ്പദമാക്കി കോടംതുരുത്ത് പഞ്ചായത്ത്‌ സംഘടിപ്പിക്കുന്ന ക്വിസ് മത്സരം 25 ന് പകൽ 2 ന് നടക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ 24 ന് വൈകിട്ട് അഞ്ചിനകം മുൻപായി ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.