ചെങ്ങന്നൂർ: കൊവിഡ് കാലത്ത് സംഘടനാ പ്രവർത്തനം കാര്യക്ഷമമാക്കാൻ എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ നടപ്പാക്കുന്ന 'കർമ്മനിരത പ്രവർത്തനം മുന്നേറാൻ സംഘടന' പദ്ധതിയുടെ നാലാമത് സംയുക്തയോഗം നാളെ ഉച്ചയ്ക്ക് 2ന് പാറപ്പാട് 2863ാം നമ്പർ ശാഖയിൽ നടക്കും.

യൂണിയൻ കൺവീനർ അനിൽ.പി. ശ്രീരംഗം ഉദ്ഘാടനം ചെയ്യും. യൂണിയൻ അഡ്.കമ്മിറ്റി അംഗം കെ.ആർ. മോഹനൻ അദ്ധ്യക്ഷനാകും. അഡ്. കമ്മിറ്റി അംഗങ്ങളായ അനിൽ അമ്പാടി, എസ്. ദേവരാജൻ, മോഹനൻ കൊഴുവല്ലൂർ, എം.പി. സരേഷ്, ബി. ജയപ്രകാശ് തൊട്ടാവാടി എന്നിവർ സംസാരിക്കും. ദീർഘകാലം ചെങ്ങന്നൂർ യൂണിയൻ വൈസ് പ്രസിഡന്റായിരുന്ന അഡ്വ.പി.എൻ. വേണുഗോപാൽ പാറപ്പാട് മുൻ ശാഖാ പ്രസിഡന്റുമാരായിരുന്ന തെക്കേപ്പറമ്പിൽ പി.കെ. ശശിധരൻ, വിനോദ് ഭവനത്തിൽ ടി.കെ.സോമനാഥൻ എന്നിവർക്ക് യൂണിയന്റെ വക ആദരവും ഉപഹാര സമർപ്പണവും നടത്തും. വനിതാസംഘം, യൂത്ത്മൂവ്‌മെന്റ്, സൈബർസേന, ധർമ്മസേന യൂണിയൻ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. ശാഖാ പ്രസിഡന്റ് അഡ്വ.കെ.വി. ജയപ്രകാശ് സ്വാഗതവും ശാഖാ സെക്രട്ടറി പി.ആർ. ഉത്തമൻ നന്ദിയും പറയും.