adarichu

മുതുകുളം : എസ്.എസ്.എൽ.സി, പ്ളസ്ടു ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്തികളെയും, വിവിധ മേഖലകളിൽ വൈവിദ്ധ്യം തെളിയിച്ചവരെയും മനീഷി പ്രതിഭ പുരസ്‌കാരം 2021 നൽകി ആദരിച്ചു. കുമാരനാശാൻ സ്മാരക സ്കൂളിൽ നടന്ന ചടങ്ങ് രമേശ്‌ ചെന്നിത്തല എം. എൽ. എ ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബി. എസ്. സുജിത്ത് ലാൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ മെമ്പർ ജോൺ തോമസ് ക്ലാസ്‌ നയിച്ചു. ചിറ്റക്കാട്ടു രവീന്ദ്രൻ, വി.ബാബുക്കുട്ടൻ, സുനിൽ മായിക്കൽ, സാബു സാം, അക്ഷയ് പി, കാർത്തികേയൻ നായർ, തോമസ്, ഗിരിജ, അയ്യപ്പൻ തുടങ്ങിയവർ സംസാരിച്ചു.