മാവേലിക്കര: താലൂക്ക് സഹകരണ ബാങ്കിൽ 2016ൽ നടന്ന തട്ടിപ്പിൽ പണം നഷ്ടപ്പെട്ട നിക്ഷേപകർക്ക് പണം മടക്കി നൽകാൻ പ്രഖ്യാപിച്ച പാക്കേജ് സ്ക്കീം ഫലപ്രദമല്ലെന്ന് നിക്ഷേപകർ. ബാങ്ക് പ്രസിഡന്റ് നിക്ഷേപകരുടെ യോഗം വിളിച്ചു ചേർത്ത് സഹകരണ ജോ.രജിസ്ട്രാറെ കൊണ്ടാണ് പാക്കേജ് പ്രഖ്യാപിച്ചത്. എന്നാൽ ഇതിൽ ഭൂരിഭാഗവും പ്രാബല്യത്തിൽ കൊണ്ടുവരാൻ നിലവിലുള്ള ഭരണ സമിതിയ്ക്ക് സാധിക്കില്ലെന്നാണ് നിക്ഷേപകരുടെ ആരോപണം. നിക്ഷേപകരെ വീണ്ടും കബളിപ്പിക്കാൻ ശ്രമിക്കുന്ന ഭരണ സമിതിക്കെതിരെ നടപടിയെടുക്കണമെന്ന് ജോയിന്റ് രജിസ്ട്രാറോട് അഭ്യർത്ഥിച്ചു. അടുത്ത മാസം വീണ്ടും യോഗം ചേരാമെന്ന ജോ.രജിസ്ട്രാർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും നിക്ഷേപ കൂട്ടായ്മ അറിയിച്ചു.