പൂച്ചാക്കൽ : അരൂക്കുറ്റി ശ്രീമാത്താനം ഭഗവതി ക്ഷേത്രത്തിലെ വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും നടന്നു. എസ്.എൻ.ഡി.പി.യോഗം ചേർത്തല യൂണിയൻ പ്രസിഡന്റ് കെ.വി.സാബുലാൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി വി.എൻ.ബാബു അദ്ധ്യക്ഷനായി. ക്ഷേത്രപരിധിയിലെ മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള സ്കോളർഷിപ്പ് വിതരണം കെ.വി.സാബുലാൽ നിർവഹിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ടി. അനിയപ്പൻ, ബൈജു അറുകുഴി, യൂണിയൻ കൗൺസിലർ പി.വിനോദ് മാനേഴത്ത് തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി മോഹനൻ കുറ്റിയാഞ്ഞിലിക്കൽ (പ്രസിഡന്റ് ), സി.കെ. അശോകൻ, ചിലമ്പശേരിൽ, എ.കെ. മുകുന്ദൻ ആയിത്തറ ( വൈസ് പ്രസിഡൻറുമാർ ), എം.മുരളീധരൻ കളത്തിൽ (സെക്രട്ടറി ), സി.വി. ചന്ദ്രൻ ചാത്തുവള്ളിൽ ( ട്രഷറർ ) എന്നിവരടങ്ങിയ 25 കമ്മറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു.