മാന്നാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട് വാട്സ് ആപ് ചാറ്റിംഗ് നടത്തി പ്രണയത്തിലാക്കുകയും പെൺകുട്ടിയുമൊത്തുള്ള അശ്‌ളീല ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പ്രദർശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. മാന്നാർ കുരട്ടിശ്ശേരി വില്ലേജിൽ പാവുക്കര മുറിയിൽ കൊച്ചുവീട്ടിൽ കിഴക്കേതിൽ രാജീവ്(30)നെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. മാന്നാർ സി.ഐ ജി.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുനു മോൻ, ജോൺ തോമസ്, എ.എസ്.ഐ മധു, സിപിഓമാരായ സിദ്ധിഖുൽ അക്ബർ, പ്രവീൺ, എ.എസ്.ഐ ബിന്ദു എന്നിവരടങ്ങിയ സംഘം കോഴിക്കോട് നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.