ചാരുംമൂട് : താമരക്കുളം ഗവ.വെൽഫെയർ എൽ.പി.എസിൽ സ്കൂൾ സ്ഥാപകൻ കെ.കെ.രാമൻകുട്ടി അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും സ്കൂൾ പുനർ നിർമ്മാണ ആലോചനായോഗവും നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ഉദ്ഘാടനം ചെയ്തു. വൈസ്പ് രസിഡന്റ് ഷൈജ അശോകൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ദീപ, ബ്ളോക്ക് പഞ്ചായത്തംഗം ശാന്തി, ഹെഡ്മാസ്റ്റർ ഇൻ ചാർജ് താഹിറ ,എൻ.രവീന്ദ്രൻ , പി.ജോസഫ്, സിനോജ് താമരക്കുളം, അബ്ദുൽ സലാം, കെ.ശിവരാജൻ, റഹുമാ ബീവി, പി.എ.സമദ്, കെ.സുധാകരൻ, അഷറഫ് കൊച്ചാലുംവിള ,മുഹമ്മദ് കുഞ്ഞ്, അഷറഫ്, ബഷീർ കുന്നുവിള, എസ്.എം.സി ചെയർപേഴ്സൺ ആതിര , അഷ്കർ തുടങ്ങിയവർ സംസാരിച്ചു.