പൂച്ചാക്കൽ: തെങ്ങുകൃഷിയുടെ സമഗ്രവികസനം ലക്ഷ്യമാക്കി കർഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന കേരഗ്രാമം പദ്ധതി പാണാവള്ളി കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് തല ഉദ്ഘാടനം ഇന്ന് രാവിലെ 11ന് മന്ത്രി പി.പ്രസാദ് നിർവഹിക്കും. ശാസ്ത്രീയ വളപ്രയോഗം, വിവിധ കാലയളവിലും കാലവസ്ഥകളിലും നൽകേണ്ട ശുശ്രൂഷകൾ, ഇടവിളകൃഷി, ജലസേചനത്തിനുള്ള പമ്പ് സെറ്റ്, തെങ്ങുകയറ്റ യന്ത്രങ്ങൾ തുടങ്ങിയവ സൗജന്യ നിരക്കിൽ വിതരണം ചെയ്യും. ദലീമ ജോജോ എം.എൽ.എ അദ്ധ്യക്ഷയാകും. എ.എം.ആരിഫ് എം.പി ആമുഖ പ്രഭാഷണം നടത്തും. പി.എം. പ്രമോദ്, ധന്യാ സന്തോഷ് തുടങ്ങിയവർ സംസാരിക്കും.