ആലപ്പുഴ : പുന്നപ്ര-വയലാർ രക്തസാക്ഷിത്വത്തിന്റെ 75ാം വാർഷിക വേളയിൽ വയലാറിൽ സ്ഥാപിക്കാനുള്ള ദീപശിഖ 27ന് വലിയചുടുകാട്ടിലെ രക്തസാക്ഷിമണ്ഡപത്തിൽ നിന്ന് മുൻമന്ത്രിയും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവുമായ ജി.സുധാകരൻ അത്‌ലറ്റിന് കൈമാറും. ഇന്ന് വലിയചുടുകാട്ടിലെ രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന സമ്മേളനവും ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. പുന്നപ്രയിലെ സമരഭൂമിയിൽ നടക്കുന്ന ചടങ്ങിലും പങ്കെടുക്കും.