കായംകുളം: കരീലക്കുളങ്ങര ഗുരുനിത്യചൈതന്യ യതി കോളേജ് ഒഫ് ലാ ആൻഡ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഗുരുനിത്യചൈതന്യ യതി അനുസ്മരണം നവംബർ 2ന് രാവിലെ 10.45ന് കോളേജ് ഒാഡിറ്റോറിയത്തിൽ നടക്കും. എം.ജി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബുതോമസ് ഉദ്ഘാടനം ചെയ്യും. അഡ്വ. കെ. ഷെറഫുദ്ദീൻ അദ്ധ്യക്ഷനാകും. ഡോ. എച്ച്. സുമയ്യ റിപ്പോർട്ട് അവതരിപ്പിക്കും. അഡ്വ. പി.ടി. അനിൽകുമാർ സ്വാഗതം പറയും. എ.എം. ആരിഫ് എം.പി മുഖ്യാതിഥിയാകും. ഡോ. ബി. സുഗീത അനുസ്മരണ പ്രഭാഷണം നടത്തും. അഡ്വ. എ. അജികുമാർ, എൽ. ഉഷ, പി. പവിത്രൻ, ജഗദീഷ് പണിക്കർ, ജി. യശോധരൻ, പ്രൊഫ. കോടിശേരി രവീന്ദ്രനാഥ്, ദേവിചന്ദന എന്നിവർ സംസാരിക്കും.