ഹരിപ്പാട്: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷയിൽ ഭിന്നശേഷി വിഭാഗത്തിൽ മൂന്നാം റാങ്ക് നേടിയ എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയനിലെ മുട്ടം 1992 ശാഖയിലെ കോമത്തു ഐശ്വര്യയിൽ സുധീരന്റെയും സലീലയുടെയും മകൾ ഐശ്വര്യ സുധീറിനെ ഷാൾ അണിയിച്ചും മെമന്റോ നൽകിയും യൂണിയൻ പ്രസിഡന്റ് എസ്. സലികുമാർ ആദരിച്ചു. ശാഖാ പ്രസിഡന്റ് എ.എം. സദാനന്ദൻ അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി ടി. അജയകുമാർ നന്ദി പറഞ്ഞു.