dyfi

ആലപ്പുഴ: വർഗീയതയ്‌ക്കെതിരെ നവംബർ 1 മുതൽ 20 വരെ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ സെക്കുലർ യൂത്ത് ഫെസ്റ്റ് സംഘടിപ്പിക്കും. ജില്ലാ തല ഉദ്ഘാടനം ആലപ്പുഴയിൽ നവംബർ 1ന് നടത്തും. പി.പി. ചിത്തരഞ്ജൻ എം.എൽ.എ ചെയർമാനും എ. ഷാനവാസ് കൺവീനറും പി.കെ. ഫൈസൽ ട്രഷററുമായ 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.

യോഗം സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജയിംസ് ശാമുവേൽ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി അഡ്വ. ആർ. രാഹുൽ സ്വാഗതവും പി.പി. ചിത്തരഞ്ജൻ എം.എൽ.എ, അജയ് സുധീന്ദ്രൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം സി. ശ്യാംകുമാർ, പി.കെ. ഫൈസൽ, പി.കെ. സുധീഷ്, ശ്രീജിത്ത്, ഊർമിള മോഹൻദാസ്, ശ്വേത.എസ്. കുമാർ, എ.എ. അക്ഷയ്, അനന്തലക്ഷ്മി, എ. ഷാനവാസ്, ആർ. രാഹുൽ തുടങ്ങിയവർ സംസാരിച്ചു.