#കരട് മാസ്റ്റർ പ്ളാൻ ഉടൻ
ആലപ്പുഴ: സ്വദേശ-വിദേശ ടൂറസ്റ്റുകളെ ആകർഷിക്കാൻ കഴിയുന്ന തരത്തിൽ ആലപ്പുഴ ബീച്ചിന് കൂടുതൽ സൗന്ദര്യവത്കരണ പദ്ധതികൾക്ക് രൂപം നൽകാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന പ്രത്യേകസമിതിക്ക് രൂപം നൽകി. കോഴിക്കോട് ബീച്ചിനേക്കാൾ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന പദ്ധതികളാണ് ലക്ഷ്യമിടുന്നത്. കൂടുതൽ മ്യൂസിയങ്ങൾ നിർമ്മിച്ച് സഞ്ചാരികൾക്ക് വിശ്രമിക്കാനും കടൽകാഴ്ചയും കായൽ കാഴ്ചയും ആസ്വദിക്കാനും കഴിയുന്ന നൂതന പദ്ധതികളാണ് ഉദേശിക്കുന്നത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് ടൂറിസം വകുപ്പിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രത്യേകസമിതി കരട് മാസ്റ്റർ പ്ളാൻ ഉടൻ തയ്യാറാക്കും.
#പ്രത്യേകസമിതി അംഗങ്ങൾ
എച്ച്.സലാം എം.എൽ.എ, പി.പി.ചിത്തരഞ്ജൻ എം.എൽ.എ, നഗരസഭാ ചെയർപേഴ്സൺ സൗമ്യാരാജ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ബിജു വർഗീസ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി എം മാലിൻ, പൈതൃക പദ്ധതി എം.ഡി പി.എം.നൗഷാദ്, പോർട്ട് ഓഫീസർ
സൗന്ദര്യവത്കരണം ഇങ്ങനെ
# കടലും കായലുമായി ബന്ധപെടുത്തി യാത്രസംവിധാനവും താമസ സൗകര്യവും വിപുലപ്പെടുത്തൽ
#പൈതൃക പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിച്ച് കൂടുതൽ പദ്ധതികൾ ഉൾപ്പെടുത്തും
#നിലവിലെ ബീച്ചിന് വലിപ്പം കൂട്ടൽ
#ബീച്ചിലെ മൈതാനത്ത് കാഴ്ച കണ്ട് ആസ്വദിക്കാൻ പ്രത്യേക ഇരിപ്പിടം
#ബീച്ചിന് സമാന്തരമായ റോഡിന്റെ കിഴക്ക് ഭാഗം പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി സൗന്ദര്യവത്കരണം
#മുസിരിസ് പൈതൃകപദ്ധതിയിൽ കൂടുതൽ പദ്ധതികൾ
#കച്ചവട കേന്ദ്രങ്ങൾ ഓരേമാതൃകയിൽ നിർമ്മിക്കും
#മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് പ്രത്യേക സംവിധാനം
#വിജയപാർക്കിന് പടിഞ്ഞാറ് ഭാഗത്ത് ഒരു കോടിയുടെ ടോയ്ലെറ്റ് സംവിധാനം
#വൈദ്യുതീകരണം വിപുലമാക്കും
" കോഴിക്കോട് ബീച്ചിനേക്കാൾ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന പ്രകൃതി സൗന്ദര്യമാണ് ആലപ്പുഴയിലേത്. അടിസ്ഥാന സൗകര്യത്തിന്റെ അപര്യപ്തതയാണ് പ്രധാന പ്രശ്നം. ഇതിന് പരിഹാരം കണ്ട് കായൽ കടൽ ടൂറിസത്തെ പരിപോഷിക്കുന്നത് ഉതകുന്ന ആകർഷകമായ സൗന്ദര്യ വത്കരണ പദ്ധതിക്ക് രൂപം നൽകും. ടൂറിസം വകുപ്പിന്റെയും ജനപ്രതിനിധികളുടെയും പ്രാദേശിക വികസനഫണ്ടും ഇതിനായി ഉപയോഗപെടുത്തും.
എച്ച്.സലാം എം.എൽ.എ